ലാവലിനിൽ ഗദ്ദാഫിക്കും ഉണ്ടെടാ പിടി... പിന്നല്ലേ....

ലാവലിനിൽ ഗദ്ദാഫിക്കും ഉണ്ടെടാ പിടി... പിന്നല്ലേ....
Sep 13, 2024 12:11 PM | By PointViews Editr


ലാവലിൻ കേസ് തലമുറകൾ പലത് കടന്ന് ചരിത്രത്തിൽ ഇടം പിടിക്കുന്ന ഘട്ടത്തിലാണ്. ഇതിനിടയിൽ കാനഡയിൽ സന്ദർശനത്തിന് പോയ ടൈറ്റാനിയം അഴിമതി കേസിലെ പരാതിക്കാരനായ സെബാസ്റ്റ്യൻ ജോർജ് ലാവലിൻ്റെ ആസ്ഥാന മന്ദിരം സന്ദർശിച്ചു. അദ്ദേഹമെഴുതിയ കുറിപ്പ് വായിക്കുക.


"കാനഡയിൽ വന്നത് ലാവലിൻ അഴിമതി കേസിൽ വഴിത്തിരിവ് ആകുമോ എന്നറിയാനാണ്.

ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ലഭിച്ചിട്ടുള്ളത് .കേരളത്തിലെ മാപ്രകൾക്കു അന്തിചർച്ച നടത്താൻ പറ്റിയ വിഷയങ്ങളുമുണ്ട്.


ലിബിയയിൽ കരാർ ലഭിക്കാൻ ഏകാധിപതി ആയിരുന്ന ഗദ്ദാഫിയുടെ മകൻ സാദി ഗദ്ദാഫിക്കു കൈക്കൂലി ആയി 2001 മുതൽ 2011 വരെയുള്ള കാലയളവിൽ ലാവലിൻ കമ്പനി നൽകിയത് 4.76 കോടി ഡോളർ ( ഏകദേശം 285 കോടി രൂപ) . 2008 ൽ സാദി

ഗദ്ദാഫി കാനഡ സന്ദർശിച്ചപ്പോൾ ലാവലിൻ കമ്പനി ചിലവഴിച്ചത് 1.9 മില്യൺ ഡോളർ (12 കോടി രൂപയോളം ) സാദി ഗദ്ദാഫി തന്റെ സ്വാധീനം ഉപയോഗിച്ച് Competitive bidding process ഒഴിവാക്കി കൊടുത്തു .

2013 ൽ ലോക ബാങ്ക് ലാവലിൻ കമ്പനിയെയും സഹോദര സ്ഥാപനങ്ങളെയും 10 വർഷത്തേക്ക് ഡീബാർ ചെയ്തു .

പന്നിയാർ ,ചെങ്കുളം ,പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഗദ്ദാഫിമാരും ചെയ്തതു ഇത് തന്നെ ആണ് . ആഗോള ടെണ്ടർ വിളിക്കാതെ ,ചട്ടങ്ങൾ പാലിക്കാതെ ,ആഭ്യന്തര വിപണിയിലും ,വിദേശവിപണിയിലും ഉള്ള യന്ത്രങ്ങളുടെ വില താരതമ്യം ചെയ്യാതെ , 100 കോടി രൂപ ചിലവിൽ 3 പദ്ധതികളുടെയും നവീകരണം നടപ്പിലാക്കാം എന്ന ബാലാനന്ദൻ കമ്മിറ്റി റിപ്പോർട്ടും , ലാവലിൻ കമ്പനിയുടെ നിരക്ക് കൂടുതൽ ആണെന്ന സുബൈദ കമ്മിറ്റി റിപ്പോർട്ടും അവഗണിച്ചു കൊണ്ട് , മലബാർ കാൻസർ ആശുപത്രിക്കു 100 കോടി സമാഹരിച്ചു നൽകാം എന്ന വിഷയത്തിൽ നിയമപരമായി നിലനിൽക്കുന്ന എഗ്രിമെന്റ് ഉണ്ടാക്കാതെ, 243 കോടി രൂപയ്ക്കു കരാർ നൽകി 375 കോടിയിൽ പരം ചിലവാക്കി ,വൈദ്യുതി ഉൽപ്പാദനത്തിൽ കാര്യമായ വർദ്ധനവ് ഒന്നും ഉണ്ടായില്ല എന്നതാണ് കാൽ നൂറ്റാണ്ടായി

കേരളത്തിലെ ജനങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ലാവലിൻ അഴിമതി കേസ് .

കേരളത്തിലെ ഗദ്ദാഫിമാർക്കു എത്ര കോടി നൽകി എന്നറിയണമെങ്കിൽ ലാവലിൻ സായിപ്പിനെ പിടികിട്ടണം . 28 വര്ഷം മുൻപ് കേരളത്തിലെ ഗദ്ദാഫിമാർ കാനഡയിൽ വന്നപ്പോൾ ലാവലിൻ കമ്പനി എത്രകോടി ചിലവഴിച്ചു എന്ന് ദൈവത്തിനും ,സായിപ്പി നുംഅറിയാവുന്ന രഹസ്യം .

സുപ്രീം കോടതിയിൽ ഉള്ള കേസിൽ സി ബി ഐ ഗദ്ദാഫിയുടെ വിഷയം ഉന്നയിച്ചാൽ ലാവലിൻ കേസിന്റെ ഗതിമാറും . പക്ഷെ 45 തവണ കേസ് നീട്ടിവെച്ചതു ഒത്തുകളി ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . ഒന്നേ മുക്കാൽ കോടിയുടെ മാസപ്പടി കേസുമായി നടക്കുന്ന കുഴൽനാടൻ വക്കീലിന് ഇക്കാര്യത്തിൽ വല്ലതും ചെയ്യുവാൻ പറ്റുമോ ?

ഏതായാലും മലബാർ കാൻസർ ആശുപത്രിക്കു ലഭിക്കേണ്ടിയിരുന്ന ബാക്കി തുകയായ 88 കോടി രൂപ വീണ്ടെടുക്കാനുള്ള പ്ലാൻ 'ബി' യുമായി ഞാൻ മുൻപോട്ടു പോകുകയാണ് .

ഉരുൾ പൊട്ടലും,മലയിടിച്ചിലും മൂലം ദുരിതം അനുഭവിക്കുന്ന , സഹകരണ ബാങ്കുകൾ കൊള്ളയടിക്കപ്പെട്ടതുമൂലം കഷ്ടപ്പെടുന്ന കേരളത്തിലെ പാവപ്പെട്ടവരെ സഹായിക്കാൻ ഈ തുക ഉപകരിക്കും . ആരും തുണയില്ലാത്തവർക്കു ദൈവം തന്നെ തുണ .

Gaddafi is also present in Lavalin.

Related Stories
സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം. അക്രമത്തെയും ഭീകരതയേയും തള്ളിപ്പറയാം....

Sep 11, 2024 10:50 PM

സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം. അക്രമത്തെയും ഭീകരതയേയും തള്ളിപ്പറയാം....

സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം.അക്രമത്തെയും ഭീകരതയേയും...

Read More >>
നരഭോജി ചെന്നായക്കൂട്ടം ഉത്തർപ്രദേശിൻ്റെ ഉറക്കം കെടുത്തുന്നു. ഇവിടെയും വേണം ജാഗ്രതൈ!

Aug 30, 2024 01:06 PM

നരഭോജി ചെന്നായക്കൂട്ടം ഉത്തർപ്രദേശിൻ്റെ ഉറക്കം കെടുത്തുന്നു. ഇവിടെയും വേണം ജാഗ്രതൈ!

ഇവിടെയും വേണം ജാഗ്രതൈ! ,നരഭോജി ചെന്നായക്കൂട്ടം,ഉറക്കം കെടുത്തുന്നു.,നാളെ കേരളത്തിലും സംഭവിക്കാവുന്ന ഒരു ഭീകരതയുടെ...

Read More >>
എല്ലാ റോഡുകൾക്കും വേണം വികസനം

Nov 10, 2023 06:18 AM

എല്ലാ റോഡുകൾക്കും വേണം വികസനം

മലയോര മേഖലയിലെ റോഡുകളുടെ വികസനവും,വാഹനങ്ങളുടെ അതിപ്രസരവും ഗതാഗതക്കുരിക്കിന് കാരണമായി,കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഭക്തര്‍,പത്തും...

Read More >>
സർക്കാർ ആശുപത്രി മഹാത്മ്യം ; ഒരിടത്ത് 120 ഡെലിവറി എടുക്കാൻ  ആറ് ഗൈനക്കോളജിസ്റ്റ്  മറ്റൊരിടത്ത് 45   ഡെലിവറി എടുക്കാൻ ഒരു ഗൈനക്കോളജിസ്റ്റ്

May 2, 2023 10:51 AM

സർക്കാർ ആശുപത്രി മഹാത്മ്യം ; ഒരിടത്ത് 120 ഡെലിവറി എടുക്കാൻ ആറ് ഗൈനക്കോളജിസ്റ്റ് മറ്റൊരിടത്ത് 45 ഡെലിവറി എടുക്കാൻ ഒരു ഗൈനക്കോളജിസ്റ്റ്

താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം, ആകെയുള്ളത് ഒരേയൊരു ഡോക്ടർ,ആഴ്ച്ചയിലെ ഏഴു ദിവസവും ജോലി,കോവിഡ് കാലത്തെ ഒരു വർഷം ആയിരം പ്രസവങ്ങളാണ്...

Read More >>
ജനപ്രതിനിധികൾക്ക് പുല്ല് വില , ബഫർ സോൺ വനം വകുപ്പിലെ ക്ലർക്ക് നിശ്ചയിക്കും

May 2, 2023 10:26 AM

ജനപ്രതിനിധികൾക്ക് പുല്ല് വില , ബഫർ സോൺ വനം വകുപ്പിലെ ക്ലർക്ക് നിശ്ചയിക്കും

തീരുമാനം ഏകപക്ഷീയമായി അട്ടിമറിച്ചു,ബഫർ നിശ്ചയിച്ച് വനം വകുപ്പ് തയ്യാറാക്കി റിപ്പോർട്ട് പുറത്ത്,വകുപ്പ് നടത്തിയ തിരിമറി പുറത്ത്,ആകാശദൂരത്തിൽ...

Read More >>
തുറന്ന ക്വാറികളും ക്രഷറുകളും അടപ്പിച്ച് സംഘടനകൾ

Apr 28, 2023 11:17 PM

തുറന്ന ക്വാറികളും ക്രഷറുകളും അടപ്പിച്ച് സംഘടനകൾ

അനിശ്ചിതകാല സമരം പിൻവലിച്ച് ക്വാറികളും ക്രഷറുകളും,ഏപ്രിൽ 3 മുതൽ നടപ്പിലാക്കിയ വർധി,വർദ്ധിച്ച വിലക്കാണ് വില്പന എന്ന് കണ്ടതോടെയാണ്...

Read More >>
Top Stories